ചവറ ബ്ലോക്ക് പഞ്ചായത്ത്

1962-ൽ പഞ്ചായത്ത് രൂപീകൃതമായ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചവറ ബ്ളോക്ക് പഞ്ചായത്തിൽ തെക്കുംഭാഗം, ചവറ, തേവലക്കര, പന്മന, നീണ്ടകര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. ചവറ ഗ്രാമപഞ്ചായത്തിന് 74.9 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.തീരപ്രദേശമായ ചവറ സാധാരണ തീർപ്രദേശത്ത് കാണപ്പെടുന്ന വിവിധയിനം ഭൂപ്രകൃതികൽ ഉണ്ട്. അവയെ മണൽതിട്ടകൾ, മണൽതിട്ടകൾക്കിടയിലെ സമതലങ്ങൾ, ഉയർന്ന മൺതിട്ടകൾ-അവയ്ക്കിടയിലെ താഴ്ന്ന സമതലങ്ങൾ, തീര സമതലങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. ധാതുമണൽ കൊണ്ട് സമ്പുഷ്ടമായ ചവറയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കു മുൻപു തന്നെ ധാതുമണൽ സംസ്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നീണ്ടകര തുറമുഖത്തിന്റെ സാനിധ്യം ഈ ബ്ലോക്കിനെ മത്സ്യബന്ധന മേഖലയിലും സമുദ്രോൽപ്പന്ന കയറ്റുമതിയിലും മുന്നിലെത്തിക്കുന്നു. അതുപോലെ ഇവിടുത്തെ കയർ വ്യവസായ മേഖലയേയും എടുത്തു പറയേണ്ടതുണ്ട്.പ്രധാന ഘടനയും...

ഷംല നൌഷാദ്

പ്രസിഡൻ്റ്

ആനന്ദ് എസ് മുണ്ടകത്തിൽ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രേഖ എസ്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിററി

ശരത് പട്ടത്താനം

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മേരി ചെറിയാൻ

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രേം ശങ്കർ എസ്

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഗ്രാമപഞ്ചായത്തുകൾ : 5 ( ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര )

ഡിവിഷനുകൾ : 14

ആകെ ജനസംഖ്യ : 169546

വിസ്തീർണ്ണം : 74.9 ച.കി.മീ 

K-SMART App

K-SMART - Mobile App

Download Now

decorative icons

ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചവറ ബ്ലോക്ക് പഞ്ചായത്ത് 1962-ലാണ് രൂപീകൃതമായത്. 74.9 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ബ്ലോക്കിൽ 5 ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ വലിയ സംഭാവനകൾ നൽകിയ ചവറ, ബ്ലോക്ക് പഞ്ചായത്ത് ഭരണസംവിധാനത്തിലും ചരിത്രപരമായ പ്രാധാന്യമർഹിക്കുന്നു

കൂടുതൽ വായിക്കുക